Thursday, 14 March 2013
പ്രകടമല്ലാത്ത നയനജലം
ഒരായിരം സൂചിമുനകള്‍
അടര്‍ന്നു വീഴും കണക്കെ പൊഴിഞ്ഞീടുന്ന മഴത്തുള്ളികളെ,
ജനാലകളിലൂടെ നിന്നെ ഞാന്‍
നോക്കുമ്പോള്‍ എന്റെ നെഞ്ചിലെ
അകാലമായ ചിന്തകള്‍ അകന്നീടും
ഇലകളില്‍ വീഴുന്ന ആ നാദം
കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ത്തിരുന്നു
വെയില്‍ തിങ്ങുംമ്പോഴും നിന്നെ
ഒന്ന് കാണുവാന്‍ ദൂരേക്ക്
മിഴിയും നട്ട് ഞാന്‍ കാത്തിരുന്നു
പരസ്പരം പ്രേമിക്കുന്ന
നിലത്തിന്റെയും മേഘത്തിന്റെയും
ദൂതനായ നീ ,കടലിന്റെ
നെടുവീര്‍പ്പാണ്, മേഘത്തിന്റെ ചിരിയാണ്
മാത്രമോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള
ഒരായിരം നൊമ്പരങ്ങളുടെ
കണ്ണീരാണ് .........................
ഒരായിരം സൂചിമുനകള്‍
അടര്‍ന്നു വീഴും കണക്കെ
പൊഴിഞ്ഞീടുന്ന മഴത്തുള്ളികളെ,
വരൂ എന്നരികില്‍ ഒരു മധുര-
മുള്ള മന്ദസ്മിതം തരു .
Thursday, 7 March 2013
ചങ്ങലയിട്ട മരം
ചങ്ങലയിട്ട മരം |
28-2-13 ഞാറാഴ്ച രാവിലെ 7 മണിയോടെ ഞങ്ങള്‍ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഏകദേശം ഒരു 6:30 യോടെ ഞങ്ങള്‍ താമരശ്ശേരി ചുരം കടന്നു. ലക്കിടിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന പ്രഥമ ദൃശ്യം എന്ന് പറയുന്നത് ചങ്ങലയിട്ട ഒരു മരം ആണ്. അങ്ങനെ ഞങ്ങള്‍ ലക്കിടിയില്‍ എത്തി. എന്റെ അച്ഛന്‍ ഞങ്ങളോട്പറഞ്ഞു ഇവിടെ ഒരു ചങ്ങലയിട്ട മരം ഉണ്ടെന്നു . അപ്പോഴേക്കും എനിക്കത് കാണാന്‍ വളരെ ആഗ്രഹം തോന്നി.വയ്ത്തിരി എന്ന വിനോദസഞ്ചാര സ്ഥലത്തെത്തിയപ്പോള്‍ ആ മരം ഞങ്ങള്‍ടെ ശ്രദ്ധയില്‍ പെട്ടു. എനിക്ക് അത് കണ്ടപ്പോള്‍ വളരെ കൌതുകം തോന്നിയെങ്കിലും ആ മരത്തിന്റെ പിന്നിലെ ഐതീഹ്യം കേട്ടറിഞ്ഞപ്പോള്‍ വളരെ വിഷമം തോന്നി.
പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായ ഒരു ദുരന്ത സംഭവം ആണ് ഇത്. താമരശേരി ചുരത്തില്‍ നിന്നും വഴിയറിയാതെ വലഞ്ഞ ഒരു ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് വഴികാട്ടിയായി എത്തിയത് ഒരു ആദിവാസി പയ്യന്‍ ആയിരുന്നു. കരിന്തണ്ടന്‍ എന്നയിരുന്നു ആ ആദിവാസിയുടെ പേര് . അങ്ങനെ കരിന്തണ്ടന്‍ ബ്രിട്ടീഷ്‌കാരനേയും കൊണ്ട് അപകടകരമായ മല താണ്ടി ലക്കിടിയില്‍ എത്തി. താമരശ്ശേരി ചുരത്തില്‍ നിന്നും ലക്കിടിയിലെക്കുള്ള പാത കണ്ടുപിടിച്ചതില്‍ പ്രശസ്തി തനിക്ക് ലഭിക്കാന്‍ വേണ്ടി ക്രുരനായ ബ്രിട്ടീഷ് കാരന്‍ ആദിവാസി പയ്യനെ കൊന്നു. കരിന്തണ്ടന്റെ മരണ ശേഷം അദേഹത്തിന്റെ ആത്മാവ് വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നവരെ ഉപദ്രവിക്കാന്‍ തുടങ്ങി. അങ്ങനെ തന്ത്രി വന്നു അദ്ധേഹത്തിന്റെ ആത്മാവിനെ ആ ചങ്ങലയില്‍ ആവാഹിച്ചു. മരം വളരുന്ന അനുസരിച്ച് ചങ്ങലെയും വളരും എന്നാണ് വയനാട്ടുകാരുടെ വിശ്വാസം . അത് തെറ്റാണെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല കാരണം ഇന്നും ആ ചങ്ങല മുറുകീട്ടില്ല. മരത്തിനു സമീപമുള്ള ഒരു ചെറിയ ക്ഷേത്രം വൃത്തി ആക്കികൊണ്ടിരുന്ന ഒരു ആള്‍ ഞങ്ങളോട് പറഞ്ഞു" ഇന്നും ലോറി ഡ്രൈവര്‍മാര്‍ മരത്തിന്റെ അടുത്ത് എത്തുമ്പോള്‍ ലോറി നിര്‍ത്തി സുരക്ഷിതമായ യാത്രക്കുവേണ്ടി പ്രാര്‍ത്ഥിക്കും" എന്ന്. കോളനിവല്‌ക്കരനത്തിന് വേണ്ടി രക്തസാക്ഷി ആയ ആ മഹാമാനുഷ്യനു ബഹുമാനം നല്‍കികൊണ്ട് ഞങ്ങളുടെ യാത്ര തുടര്‍ന്നു.
Subscribe to:
Posts (Atom)