ഒരായിരം സൂചിമുനകള്‍
അടര്‍ന്നു വീഴും കണക്കെ പൊഴിഞ്ഞീടുന്ന മഴത്തുള്ളികളെ,
ജനാലകളിലൂടെ നിന്നെ ഞാന്‍
നോക്കുമ്പോള്‍ എന്റെ നെഞ്ചിലെ
അകാലമായ ചിന്തകള്‍ അകന്നീടും
ഇലകളില്‍ വീഴുന്ന ആ നാദം
കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ത്തിരുന്നു
വെയില് തിങ്ങുംമ്പോഴും നിന്നെ
ഒന്ന് കാണുവാന്‍ ദൂരേക്ക്
മിഴിയും നട്ട് ഞാന്‍ കാത്തിരുന്നു
പരസ്പരം പ്രേമിക്കുന്ന
നിലത്തിന്റെയും മേഘത്തിന്റെയും
ദൂതനായ നീ ,കടലിന്റെ
നെടുവീര്‍പ്പാണ്, മേഘത്തിന്റെ ചിരിയാണ്
മാത്രമോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള
ഒരായിരം നൊമ്പരങ്ങളുടെ
കണ്ണീരാണ് .........................
ഒരായിരം സൂചിമുനകള്‍
അടര്‍ന്നു വീഴും കണക്കെ
പൊഴിഞ്ഞീടുന്ന മഴത്തുള്ളികളെ,
വരൂ എന്നരികില്‍ ഒരു മധുര-
മുള്ള മന്ദസ്മിതം തരു .
നന്നായി....
ReplyDeleteനന്ദി
Delete
ReplyDeleteകാവ്യ സ്മിതം...
നല്ല കവിത
ശുഭാശംസകൾ....
വളരെ നന്ദി...
Delete