Thursday, 14 March 2013

നഷ്ട്ടപെട്ട കുട്ടികാലം

കൊഴിഞ്ഞുപോയ ബാല്യം 

തിരിച്ചുവേണം ഇന്നെ-
നിക്കീ   കൌമാരത്തിലും
ഇനിയും ഇളയമുത്തു-
കളുമായി കേളിയാടനം, 
ലീലയില്‍ മുഴുകി തമ്മി- 
ലടിച്ചു കരയുമ്പോഴും
ലീലകഴിഞ്ഞു നേരം
അന്തിയാകുമ്പോള്‍ ,
കൈകോര്‍ത്തു സ്വന്തം
ഗൃഹത്തിലേക്ക്  മടങ്ങു-
മ്പോഴും ഞാന്‍ അറിഞ്ഞി-
രുന്നില്ല എന്റെ ബാല്യം
നഷ്ടമാകുമെന്ന്.......

14 comments:

  1. will we able to retrieve our lost childhood days...lets hope against the hope...

    ReplyDelete
  2. മാവിൻ ചോട്ടിലെ മണമുള്ള മധുരം..!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. നഷ്ടപ്പെട്ട ബാല്യവും കൌമാരവുമെല്ലാം നഷ്ടപ്പെട്ടതു തന്നെ

    ReplyDelete
  4. മനസ്സിലെ ആ കുട്ടിത്തം വിടാതെയിരുന്നാൽ മതി മോനെ.............

    ReplyDelete
    Replies
    1. അതും വളരെ സത്യമായ ഒരു കാര്യമാണ് അപ്പച്ചി.

      Delete
  5. മനസ്സിലെ ബാല്യം നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാം

    ReplyDelete
  6. നഷ്ട്ടപ്പെട്ടതെങ്കിലും ഓര്‍മ്മയിലെങ്കിലും സൂക്ഷിക്കാം ...

    ReplyDelete
  7. ആദ്യമായാണ് ഈ ബ്ലോഗ്ഗില്‍. പേരില്‍ നിന്നും മനസിലാകുന്നു, സംഗീത ലോകത്ത് ജീവിക്കുന്ന ഒരു വ്യക്തികൂടിയാണെന്ന്.
    ബാല്യത്തെകുറിച്ചുള്ള ഓര്‍മ്മയില്‍ വിരിഞ്ഞ കവിത ഹൃദ്യം തന്നെ.
    അക്ഷരപ്പിശകുകള്‍ ഒരുപാടുണ്ട്‌. ശ്രദ്ധിക്കുക.
    നല്ല രചനകള്‍ ഇനിയും പിറക്കട്ടെ !! എല്ലവിധ ഭാവുകങ്ങളും.

    ReplyDelete
  8. വളരെ ശരിയാണ് ,സംഗീത ലോകത്ത് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
    തീര്‍ച്ചയായും ശ്രദ്ധിക്കാം.
    നന്ദി

    ReplyDelete