Tuesday, 2 December 2014

എന്റെ .മലരിനോട്

പ്രിയ പുഷ്പമേ,

വളമായും വെള്ളമായും ഞാൻ കൂടെയുള്ള കാലം 

ഒരിക്കലും നിനക്ക് കൊഴിഞ്ഞു പോകേണ്ടി വരില്ല...

                                                                                                            സ്നേഹത്തോടെ, 
                                                                                                                           സ്വാതി...


ലോല

വീണ്ടും കാണുക എന്നോന്നുണ്ടാവില്ല .
                             നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക
                    ചുംബിച്ച ചുണ്ടുകൾക്ക്  വിട തരിക .


                                                                      ലോല ,
                  പി .പത്മരാജാൻ 

Tuesday, 1 April 2014

എന്റെ നീര്‍മാതളം

എന്റെ വീട്ടിലെ നീര്‍മാതളം പൂത്തുലഞ്ഞപ്പോള്‍...ഞാന്‍ എടുത്ത ചിത്രം.

കലാകേരളത്തിന്റെ പ്രശോഭിത കേന്ദ്രമായ തൃശൂര്‍ പട്ടണത്തിന്റെ തിലകകുറിയായ് നിലകൊള്ളുന്ന പുന്നയൂര്‍ കുളത്തെ നാലപ്പാട്ടെ നാലുക്കെട്ടിനകത്തു നീര്‍മാതളം പൂത്തുലഞ്ഞപ്പോള്‍ അങ്ങു തെക്കിനിയിലെ സര്‍പ്പകാവിലെന്ന പോലെ മലയാള സാഹിത്യത്തിലെ ഋതുശ്രോണിതസ്സ് വിവാധങ്ങള്‍ക്ക് വിളക്കുവയ്ക്കുകയായിരുന്നു.മാധവികുട്ടിയില്‍ നിന്നും കമല സുരൈയ്യയിലേക്ക്..

Saturday, 29 March 2014

ഒരു ഡീലിന്റെ കഥ

ആരുടെയോ കരച്ചില്‍ കേട്ടാണ് അന്ന് ഞാന്‍ ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. വീടിനു പുറത്തു ചെന്നു നോക്കിയപ്പോഴാനാണ് ഏങ്ങലടിച്ചു കരയുന്ന കണ്ണനെ ഞാന്‍  കണ്ടത്. തൊട്ടപ്പുറത്ത് “എനിക്കിനീം വയ്യായേ” എന്ന മട്ടില്‍ അമ്മയും ഇരിപ്പുണ്ട്. വല്ലാത്ത ദേഷ്യത്തോടെ ഞാന്‍ അമ്മയോട ചോദിച്ചു “ എന്തിനാ അവന്‍ കരയുന്നത് എന്ന് ചോദിക്കാതെ അമ്മ ഇങ്ങനെ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഇരിക്കുന്നതിന്റെ ഉദ്ദേശം എന്താ? അല്ലേലും അമ്മയ്ക്ക് പിള്ളേരെ ഡീല്‍ ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞു ഞാന്‍ കണ്ണന്റെ അടുത്തേക്ക് ചെന്നു. “അമ്മ ഇപ്പോള്‍ നോക്കിക്കോ ഞാന്‍ അവന്റെ കരച്ചില്‍ മാറ്റുന്നത്” എന്നും പറഞ്ഞു ഞാന്‍ കണ്ണനോട് ചോദിച്ചു “ എന്തിനാ കണ്ണന്‍ കരയുന്നത്”? അവന്റെ മറുപടി കേട്ട് എന്റെ കണ്ണ് തള്ളി പോയി.  “തണ്ണന്‍റെ പേച്ചില്‍ തിര്‍ണ്ണിപ്പന്‍ ഒത്തിച്ചു” എന്റെ ദൈവമേ ഇതേതു ഭാഷ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. അപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് അമ്മ എന്താ തലയ്ക്കു കൈയും കൊടുത്തു ഇരുന്നത് എന്ന്. അമ്മയുടെ മുഖത്ത് നോക്കണോ വേണ്ടയോ എന്ന് പല തവണ ചിന്തിച്ചെങ്കില്‍ പോലും ഒരു നേരിയ ചമ്മലോടെ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ “എന്താ ഡീല്‍ ചെയ്യുന്നില്ലേ”? എന്നൊരു ചോദ്യവും. ഒരു മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു “അമ്മേ ഞാന്‍ വെറുതെ പറഞ്ഞതാട്ടോ, കുട്ടികളെ ഡീല്‍ ചെയ്യാന്‍ എന്നെക്കാട്ടിലും മിടുക്കി അമ്മ തന്നെയാ”. “അത് സാരമില്ല എനിക്ക് ഡീല്‍ ചെയ്യാന്‍ അറിയില്ല, നീ അവനെ ഡീല്‍ ചെയ്തോ” എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ജീവിതത്തില്‍ ആദ്യമായി എനിക്ക് ഡീല്‍ എന്ന വാക്കിനോട് വെറുപ്പ്‌ തോന്നിയത് അപ്പോഴാണ്‌..! എന്നാലും ഞാന്‍ എന്റെ പരിശ്രമം തുടര്‍ന്നു. കണ്ണനോട് അവന്‍ പറഞ്ഞത് ഒന്നുകുടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. നിറമിഴികളോടെ അവന്‍ വീണ്ടും അത് തന്നെ പറഞ്ഞു “തണ്ണന്‍റെ പേച്ചില്‍ തിര്‍ണ്ണിപ്പന്‍ ഒത്തിച്ചു” ആ കുട്ടി അത് ആവര്‍ത്തിച്ചു തളര്‍ന്നു  എന്ന് തന്നെ പറയാം. അത് കേട്ട് ഞാനും. കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് എനിക്കൊരു കാര്യം ക്ലിക്ക് ആയത്. കണ്ണന് ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ പറ്റില്ല .അതിനു പകരമായി അവന്‍ ‘ത’ എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ആ വാക്കുകളിലെ ചില അക്ഷരങ്ങള്‍ മാറ്റി, പകരം വേറെ ചില അക്ഷരങ്ങള്‍ ചേര്‍ത്തപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. കണ്ണന്റെ പെന്‍സില്‍ ആരോ ഒടിച്ചു എന്നാണ് അവന്‍ ഇത്രയും നേരം പറഞ്ഞത്. “ആരാ മോന്റെ പെന്‍സില്‍ ഒടിച്ചേ”? എന്ന് ഞാന്‍ അവനോട് ചോദിച്ചു അപ്പൊള്‍ അവന്‍ പറഞ്ഞത് “തിര്‍ണ്ണിപ്പന്‍” എന്നാണ്. “ദൈവമേ പിന്നേം പെട്ടല്ലോ. അവന്റെ മറുപടി കേട്ട് ചിരിക്കണോ അതോ അവന്‍ പറഞ്ഞത് മനസ്സിലാകാത്തത്കൊണ്ട് കരയണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. “എന്ത് പേരാണ് അത്? അങ്ങനേയും പേരുകള്‍ ഉണ്ടോ? ഇങ്ങനേയും മക്കള്‍ക്ക്‌ പേര് ഇടാമോ"? മുതലായ  ചോദ്യങ്ങളാണ്  അപ്പോള്‍ എന്റെ മനസ്സില്‍ കൂടെ കടന്നുപോയത്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം കണ്ണന്റെ അമ്മ അതുവഴി വന്നു. ഹാവു ചേച്ചിയെ കണ്ടത് ഭാഗ്യമായി “ആരാ ചേച്ചി ഇവന്റെ പെന്‍സില്‍ ഒടിച്ചേ? അതോ ആ കുന്നേലെ ഈപ്പന്‍ ചേട്ടന്റെ മോന്‍ “കിരണ്‍ ഈപ്പന്‍”. പതിനായിരം രൂപയുടെ ഫോണ്‍ ബില്‍ വന്നപ്പോള്‍ അമ്മയ്ക്കുണ്ടായ അതേ
എക്സ്പ്രഷന്‍ ആണ് എനിക്കും ഉണ്ടായത് .” എന്നാലും എന്റെ തിര്‍ണ്ണിപ്പാ(കിരണ്‍ ഈപ്പാ ) എന്നോട് ഈ ചതി വേണമായിരുന്നോ?


Thursday, 20 February 2014

എന്തിനാ......?

കുറച്ച് നാളുകള്‍ക്കു മുന്‍പ് എന്റെ വീട്ടില്‍ ഞാനും,അമ്മയും,അച്ഛനും അല്ലാതെ മറ്റൊരു കുടുംബവും ഞങ്ങളോടൊപ്പം വസിച്ചിരുന്നു. നീലു എന്ന് ഞാന്‍ വിളിച്ചിരുന്ന ഒരു പ്രാവും കുടുംബവും . ക്ഷേത്രത്തിന്‍റെ പണിയുടെ സമയത്താണ്  നീലുവും കുടുംബവും  എന്റെ വീട്ടിലെ കിളിവാതിലിലേക്കു കുടിയേറിപാര്‍ത്തത്‌. ഓരോ ദിവസവും ഏണി വെച്ചു ഞാന്‍ മുകളില്‍ കയറി  ക്ഷേമം അന്വേഷിക്കുമായിരുന്നു. ദിവസങ്ങള്‍ കടന്നപ്പോള്‍ എന്റെ  നീലു
രണ്ടു മുട്ടകള്‍ ഇട്ടു. അതില്‍ പിന്നെ ഓരോ അഞ്ചു മിനിറ്റു കൂടുമ്പോഴും മുകളില്‍ കയറി ഞാന്‍ മുട്ട വിരിഞ്ഞോ എന്ന് നോക്കുമായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍ കട്ടിലിന്റെ അടുത്ത് രണ്ട് മുട്ട തോടുകള്‍ കിടക്കുന്നു. അത് കണ്ടപ്പോള്‍ എന്റെ നെഞ്ച് വല്ലാതെ ഇടിക്കുവാന്‍  തുടങ്ങി "പൂച്ച പിടിച്ചോ എന്റെ കുഞ്ഞുങ്ങളെ" എന്ന് ഞാന്‍ അറിയാതെ എന്നോട് ചോദിച്ചു. പരിഭ്രമത്തോടെ മുകളില്‍ ചെന്നു നോക്കിയപ്പോള്‍ അതാ രണ്ടു കുഞ്ഞുവാവകള്‍ തന്റെ അമ്മ വരുന്നതും കാത്ത് വിശന്നു കരയുന്നു. ഞാന്‍ അവരെ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു "എത്ര നാള്‍  ഞാന്‍ നിങ്ങള്‍ വരുന്നതും കാത്ത് ഇരുന്നെന്നോ"? ഇടയിക്കിടെ വരാം എന്ന് പറഞ്ഞു ഞാന്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും നീലു കുട്ടികള്‍ക്കുള്ള ഭക്ഷണവുമായി എത്തിയിരുന്നു. നാളുകള്‍ കഴിഞ്ഞു പത്തും പതിനാലും തലമുറകളായി അവര്‍ ആ കിളിവാതില്‍  കൈമാറിക്കൊണ്ടേ ഇരുന്നു. വീട്ടിലെ പെയിന്റിംഗ്  പണിയുടെ സമയത്ത് പണിക്കാര്‍ കിളിവാതിലില്‍ നിന്ന് അവരുടെ കൂട് താഴേക്ക് ഇട്ടു. സ്കൂള്‍ വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച പൊട്ടിപൊളിഞ്ഞു കിടക്കുന്ന എന്റെ നീലു  അതിമനോഹരമായ് നിര്‍മ്മിച്ച വീടും അതില്‍ പേടിച്ച് വിറച്ചു കിടക്കുന്ന രണ്ടു പിഞ്ഞോമനകളും. നീറുന്ന മനസ്സോടെ അവരെ ഞാന്‍ എന്റെ കരങ്ങളാല്‍ കോരിയെടുത്തു നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. പിന്നീട് ഞാന്‍ അവരെ ഒരു കോട്ടയില്‍ സുരക്ഷിതമായി ജനലിന്റെ അടുത്ത് വെച്ചു. അപ്പോള്‍ അവരുടെ അമ്മക്ക് അവരെ കാണാമല്ലോ. ദിനംപ്രതി എന്റെ പ്രാവുംകുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ അമ്മ പ്രാവ് അവര്‍ക്കുള്ള ഭക്ഷണവുമായി വന്നു. അധികം താമസിയാതെ എന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നു. അങ്ങനെ ഒരു ദിവസം അവര്‍ എങ്ങോട്ടേക്കോ പോയി. ആ ദിവസങ്ങളില്‍ വല്ലാതെ പോട്ടികരയുമായിരുന്നു ഞാന്‍.കാരണം എനിക്കത്രക്കു ഇഷ്ടമായിരുന്നു അവരെ. എന്നും ഞാന്‍ ആ കിളിവാതില്‍ കാണുമ്പോള്‍ ഓര്‍ക്കും "എന്തിനാ എന്നെ വിട്ടു പോയത്".

Wednesday, 8 January 2014

SNOW CAPPED MOUNTAINS


The most memorable summer holidays that I ever had was a
 travel through the snowy mountains of Gangtok.
During my childhood days I use to hear and read many stories and the most I loved is about the castles,sculptures,mountains made with the white snow.But due to the passage of time I started forcing my mind to understand that those stories were only imaginary or those are the stories thrown from the writers mind.
Later, on my 10th grade summer vaccation we planned to visit Gangtok the capital of Sikkim. The place which the gigantic mountains had a snowy cap on their head. When I saw those mountains I started travelling to my childhood days in which I read a lot about the things made with snow. But then also I had a disappointment that I could’nt see any such castles or sculptures in Gangtok. I felt very sad that I could see nothing but huge mountains with snow.

Next day we went for sightseeing.The hotel which we stayed for the last night had provided a car for us and a guide too. The guide started to explain each and every places we pass by. I was very much depressed and I really felt like throwing that guide outside . I really don’t know what he did and not only that he was very innocent. What can he do if no places made with snow are not there in Sikkim. Suddently he turned to me and said there is a buddist temple half of the part is made using the milky snow.My face became bright and something pulled my lips from both the sides. After 1 hour we reached their and it was a great,happiest, moment that I ever had in my whole life because the things which I forced my mind to believe imaginary came in reality.

From their we visited a place known as yumthang where we have to walk through the snowy mountains and a place known as zero point too
It was about noon after we visited my dream place and the guide took us to a chineese restaurant where the guide taught us to have food with chopstick. Even if we don’t have the patience to eat with two sticks without disappointing the guide we three had our lunch and came back to Sikkim town.