കുറച്ച് നാളുകള്‍ക്കു മുന്‍പ് എന്റെ വീട്ടില്‍ ഞാനും,അമ്മയും,അച്ഛനും അല്ലാതെ മറ്റൊരു കുടുംബവും ഞങ്ങളോടൊപ്പം വസിച്ചിരുന്നു. നീലു എന്ന് ഞാന്‍ വിളിച്ചിരുന്ന ഒരു പ്രാവും കുടുംബവും . ക്ഷേത്രത്തിന്‍റെ പണിയുടെ സമയത്താണ് നീലുവും കുടുംബവും എന്റെ വീട്ടിലെ കിളിവാതിലിലേക്കു കുടിയേറിപാര്‍ത്തത്. ഓരോ ദിവസവും ഏണി വെച്ചു ഞാന്‍ മുകളില്‍ കയറി ക്ഷേമം അന്വേഷിക്കുമായിരുന്നു. ദിവസങ്ങള്‍ കടന്നപ്പോള്‍ എന്റെ നീലു
രണ്ടു മുട്ടകള്‍ ഇട്ടു. അതില്‍ പിന്നെ ഓരോ അഞ്ചു മിനിറ്റു കൂടുമ്പോഴും മുകളില്‍ കയറി ഞാന്‍ മുട്ട വിരിഞ്ഞോ എന്ന് നോക്കുമായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍ കട്ടിലിന്റെ അടുത്ത് രണ്ട് മുട്ട തോടുകള്‍ കിടക്കുന്നു. അത് കണ്ടപ്പോള്‍ എന്റെ നെഞ്ച് വല്ലാതെ ഇടിക്കുവാന്‍ തുടങ്ങി "പൂച്ച പിടിച്ചോ എന്റെ കുഞ്ഞുങ്ങളെ" എന്ന് ഞാന്‍ അറിയാതെ എന്നോട് ചോദിച്ചു. പരിഭ്രമത്തോടെ മുകളില്‍ ചെന്നു നോക്കിയപ്പോള്‍ അതാ രണ്ടു കുഞ്ഞുവാവകള്‍ തന്റെ അമ്മ വരുന്നതും കാത്ത് വിശന്നു കരയുന്നു. ഞാന്‍ അവരെ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു "എത്ര നാള്‍ ഞാന്‍ നിങ്ങള്‍ വരുന്നതും കാത്ത് ഇരുന്നെന്നോ"? ഇടയിക്കിടെ വരാം എന്ന് പറഞ്ഞു ഞാന്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും നീലു കുട്ടികള്‍ക്കുള്ള ഭക്ഷണവുമായി എത്തിയിരുന്നു. നാളുകള്‍ കഴിഞ്ഞു പത്തും പതിനാലും തലമുറകളായി അവര്‍ ആ കിളിവാതില്‍ കൈമാറിക്കൊണ്ടേ ഇരുന്നു. വീട്ടിലെ പെയിന്റിംഗ് പണിയുടെ സമയത്ത് പണിക്കാര്‍ കിളിവാതിലില്‍ നിന്ന് അവരുടെ കൂട് താഴേക്ക് ഇട്ടു. സ്കൂള്‍ വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച പൊട്ടിപൊളിഞ്ഞു കിടക്കുന്ന എന്റെ നീലു അതിമനോഹരമായ് നിര്‍മ്മിച്ച വീടും അതില്‍ പേടിച്ച് വിറച്ചു കിടക്കുന്ന രണ്ടു പിഞ്ഞോമനകളും. നീറുന്ന മനസ്സോടെ അവരെ ഞാന്‍ എന്റെ കരങ്ങളാല്‍ കോരിയെടുത്തു നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. പിന്നീട് ഞാന്‍ അവരെ ഒരു കോട്ടയില്‍ സുരക്ഷിതമായി ജനലിന്റെ അടുത്ത് വെച്ചു. അപ്പോള്‍ അവരുടെ അമ്മക്ക് അവരെ കാണാമല്ലോ. ദിനംപ്രതി എന്റെ പ്രാവുംകുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ അമ്മ പ്രാവ് അവര്‍ക്കുള്ള ഭക്ഷണവുമായി വന്നു. അധികം താമസിയാതെ എന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നു. അങ്ങനെ ഒരു ദിവസം അവര്‍ എങ്ങോട്ടേക്കോ പോയി. ആ ദിവസങ്ങളില്‍ വല്ലാതെ പോട്ടികരയുമായിരുന്നു ഞാന്‍.കാരണം എനിക്കത്രക്കു ഇഷ്ടമായിരുന്നു അവരെ. എന്നും ഞാന്‍ ആ കിളിവാതില്‍ കാണുമ്പോള്‍ ഓര്‍ക്കും "എന്തിനാ എന്നെ വിട്ടു പോയത്".
പറക്കമുറ്റിയാല്‍ പറവകള്‍ സ്വതന്ത്രരായി പറക്കട്ടെ!!!
ReplyDeleteThis comment has been removed by the author.
Delete